ഐപിഎല്ലില്‍ പഴയ തട്ടകത്തിലേക്ക് തിരികെ പോയി ഗൗതം ഗഭീര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്റര്‍ സ്ഥാനം ഒഴിഞ്ഞ ഗംഭീര്‍ നൈറ്റ് റൈഡേഴിസിന്റെ ഉപദേശകനായാണ് തിരിച്ചെത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ താരം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
ക്യാപ്റ്റനായിരിക്കെ രണ്ടു തവണ ഐ.പി.എല്‍ കിരീടം കൊല്‍ക്കത്തയ്‌ക്ക് നേടിക്കൊടുക്കാന്‍ ഗംഭീറിന് കഴിഞ്ഞിട്ടുണ്ട്. 2017ലാണ് താരം കൊല്‍ക്കത്ത വിട്ടത്. ‘എന്നെ വികാരങ്ങളൊന്നും അധികം ബാധിക്കാറില്ല, എന്നാല്‍ കൊല്‍ക്കത്തയുടെ കാര്യത്തില്‍ അങ്ങനെയല്ല. എല്ലാം തുടങ്ങിയിടത്തു തന്നെ ഞാന്‍ വീണ്ടുമെത്തുന്നു.
ഇന്ന് വീണ്ടും ആ ജഴ്‌സി അണിയാന്‍ ഒരുങ്ങുമ്പോള്‍ ഹൃദയത്തിലൊരു തീയുണ്ട്. ഞാന്‍ കെ.കെ.ആറിലേക്ക് മത്രമല്ല സന്തോഷത്തിന്റെ നഗരത്തിലേക്കാണ് മടങ്ങുന്നത്-ഗംഭീര്‍ പറഞ്ഞു.
‘അയാള്‍ ഞങ്ങളുടെ കുടുംബാംഗമാണ് നമ്മുടെ ക്യാപ്റ്റന്‍ പുതിയൊരു അവതാരമായാണ് ടീമിലേക്ക് മടങ്ങിയെത്തുന്നത്’- ടീം ഉടമ ഷാരൂഖ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ് കെ.കെ.ആര്‍ ഫിനിഷ് ചെയ്തത്. നിതീഷ് റാണയാണ് ടീമിനെ നയിച്ചിരുന്നത്.
Welcome home, mentor @GautamGambhir! 🤗
Full story: https://t.co/K9wduztfHg#AmiKKR pic.twitter.com/inOX9HFtTT
— KolkataKnightRiders (@KKRiders) November 22, 2023
“>