പപ്പടം ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. പ്രഭാത ഭക്ഷണത്തിനൊപ്പവും ചോറിനൊപ്പവുമെല്ലാം പപ്പടം കഴിക്കാറുണ്ട്. പല തരത്തിലുള്ള പപ്പടം നമുക്ക് കടകളിൽ നിന്നും ലഭിക്കും. എന്നാൽ, പപ്പടം അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇവ ഒരുപാട് കഴിക്കുമ്പോൾ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ശരീരത്തിനുണ്ടാകും. പപ്പടപ്രിയം മിതപ്പെടുത്തിയാൽ ആരോഗ്യത്തോടെ ഇരിക്കാൻ ഏറെ സഹായകമാകും.
എണ്ണയിൽ പപ്പടം കാച്ചി എടുക്കുന്നത് കൊളസ്ട്രോൾ പോലുള്ള നിരവധി രോഗങ്ങൾക്ക് കാരണമാകും. അമിത വണ്ണം കുറയ്‌ക്കുന്നതിന്റെ ഭാഗമായും പപ്പടം ഇഷ്ടമാണെങ്കിലും കഴിക്കാതിരിക്കുന്ന നിരവധി പേരുണ്ട്. പപ്പടം ഇഷ്ടമുള്ളവർക്കായി എണ്ണയില്ലാതെ പപ്പടം കാച്ചാനുള്ള ഒരു എളുപ്പവിദ്യ നോക്കാം.
അതിനായി, ഒരു അലുമിനിയത്തിന്റെ കുക്കർ എടുത്ത് അതിലേക്ക് പപ്പടം കഷണങ്ങളായി മുറിച്ച് ഇട്ടുകൊടുക്കുക. ശേഷം നന്നായി ഇളക്കി കൊടുക്കുക അപ്പോൾ പപ്പടം നന്നായി പൊങ്ങി വരുന്നത്. ഇത് എണ്ണ കഴിക്കാൻ പറ്റാത്തവർക്ക് വളരെ ഉപകാരപ്രദമാണ്.















