തിരുച്ചിറപ്പള്ളി : ഗുണ്ടാ നേതാവ് കൊമ്പന്‍ ജഗനെ തമിഴ്നാട് പോലീസ് വെടിവച്ചുകൊന്നു. തിരുച്ചിറപ്പള്ളിയിലാണ് സംഭവം. പനയക്കുറിച്ചി സ്വദേശിയായ ജഗൻ കൊലപാതകക്കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നു.
ഒളിവിലായിരുന്ന ജഗൻ സാനമംഗലം വനമേഖലയിൽ ഉള്ളതായി പോലീസിന് വിവരം ലഭിച്ചു . തുടർന്ന് പോലീസ് ഇൻസ്പെക്ടർ എസ് കരുണാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
ഇതിനിടെ പോലീസ് സബ് ഇൻസ്‌പെക്ടർ വിനോദിനെ ജഗൻ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. തുടർന്ന് പോലീസ് ജഗനെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു . ജഗന്റെ മൃതദേഹം ലാൽഗുഡിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.