ബോളിവുഡിന്റെ സൂപ്പർതാരം ഹൃത്വിക് റോഷന്റെ അമ്മയുടെ ജന്മദിനമാണ് ഇന്ന്. ഇപ്പോഴിതാ സമൂഹമാദ്ധ്യങ്ങളിൽ വെെറലാകുന്നത് അമ്മ പിങ്കി റോഷന്റെ പിറന്നാൾ ദിനത്തിൽ നടൻ പങ്കുവെച്ച വീഡിയോയാണ്. ജിമ്മിൽ ഏറെ ഉത്സാഹത്തോടെ നൃത്തം ചെയ്യുന്ന പിങ്കി റോഷന്റെ വീഡിയോ അവരറിയാതെയാണ് ഹൃത്വിക് പകർത്തിയിരിക്കുന്നത്. വീഡിയോ ഷെയർ ചെയ്ത് “കയ്യടിക്കൂ,” എന്നാണ് ഹൃത്വിക് കുറിച്ചത്.
View this post on Instagram
” ഞാൻ ജിമ്മിൽ എത്തി, അകത്തു നിന്നും പാട്ട് കേൾക്കുന്നുണ്ട്, അതിനർത്ഥം എന്റെ അമ്മ നൃത്തം ചെയ്യുകയായിരിക്കും,”എന്നു പറഞ്ഞുകൊണ്ടാണ് ഹൃത്വിക് അമ്മയെ ക്യാമറയിൽ കാണിക്കുന്നത്. “ശരിക്കും ചിരിക്കാനും , നിങ്ങളുടെ വേദന സഹിച്ച് കളിക്കാനും പഠിക്കൂ “എന്നാണ് ചാപ്ലിൻ പറഞ്ഞിട്ടുള്ളത്. അമ്മേ, ഇത് ഞാൻ നിങ്ങളിൽ നിന്ന് പഠിക്കുന്നു. എന്റെ സൂപ്പർമോംമിന് എഴുപതാം ജന്മദിനാശംസകൾ! നിങ്ങളെപ്പോലെ ആരുമില്ല! ഇപ്പോൾ ആരംഭിച്ച ഒരു സാഹസം ഇതാ !! ഞാൻ നിങ്ങളെ സ്നേഹിക്കുന്നു,
എല്ലാവരും വരൂ, കൈയടിക്കൂ!!!” ഹൃത്വിക് കുറിച്ചു. പിങ്കി റോഷന്റെ വീഡിയോയ്‌ക്ക് നിരവധി ആരാധകരാണ് ആശംസയറിയിച്ചെത്തുന്നത്.