ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. എന്‍.സി.എ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. ലോകകപ്പോടെ അവസാനിച്ച ഇന്ത്യന്‍ പരിശീലക സ്ഥാനം തുടരാന്‍ ദ്രാവിഡിന് താത്പ്പര്യമില്ല. പകരം ഒരു ഐ.പി.എല്‍ ഫ്രാഞ്ചസിയുമായി കരാര്‍ ഒപ്പിടുമെന്നാണ് സൂചന.
ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു വര്‍ഷത്തേയ്‌ക്കാണ് താരം കരാര്‍ ഒപ്പിടുന്നതെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. പരിശീലകനില്ലാത്ത ഡല്‍ഹി ക്യാപിറ്റല്‍സുമായി താരത്തിനെ ഉന്നം വയ്‌ക്കുന്നുണ്ട്. കൂടാതം രാജസ്ഥാനും രാഹുലില്‍ താത്പ്പര്യങ്ങളുണ്ട്.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ദ്രാവിഡ് ആഗ്രിഹിക്കുന്നത്. ഇതേ കാരണത്താലാണ് ഇന്ത്യയുടെ പരിശീലക കുപ്പായത്തില്‍ തുടരേണ്ടെന്ന തീരുമാനം ദ്രാവിഡ് കൈകൊണ്ടത്.