ഹൈദരാബാദ് : ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അക്ബറുദ്ദീൻ ഒവൈസി പോലീസുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തെ അപലപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ .
‘ ഇത് അസമിൽ ആയിരുന്നെങ്കിൽ, അഞ്ച് മിനിറ്റിനുള്ളിൽ വിഷയം പരിഹരിക്കാമായിരുന്നു. തെലങ്കാനയിലെ പ്രീണന രാഷ്‌ട്രീയം കാരണം, ബിആർഎസോ കോൺഗ്രസോ ഒന്നും പറയുന്നില്ല. നിങ്ങൾക്ക് പോലീസിനെ പരസ്യമായി ഭീഷണിപ്പെടുത്താൻ കഴിയുമെങ്കിൽ, ആളുകൾക്കും നിങ്ങൾ ഭീഷണിയാകും. ‘ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
അക്ബറുദ്ദീൻ ഒവൈസിയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നും ഹിമന്ത ബിശ്വ ശർമ്മ ആവശ്യപ്പെട്ടു. അക്ബറുദ്ദീൻ ഒവൈസിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സൗത്ത് ഈസ്റ്റ് സോൺ ഡിസിപി രോഹിത് രാജു നേരത്തെ അറിയിച്ചിരുന്നു.ഐപിസി 353 (ഔദ്യോഗിക ചുമതലകൾ തടസ്സപ്പെടുത്തൽ), മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് കൃത്യസമയത്ത് പ്രസംഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് അക്ബറുദ്ദീൻ ഒവൈസി പോലീസ് ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥനോട് സ്ഥലം വിടാൻ ഒവൈസി ആവശ്യപ്പെടുകയും തന്റെ അനുയായികൾക്ക് ഒരു സൂചന നൽകിയാൽ പലതും സംഭവിക്കുമെന്നും ഇയാൾ പരസ്യമായി ഭീഷണി മുഴക്കിയിരുന്നു.എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയുടെ സഹോദരനാണ് അക്ബറുദ്ദീൻ ഒവൈസി.















