ജമാഅത്തെ ഇസ്ലാമി തീവ്ര ഇസ്ലാമിസ്റ്റുകൾ; ലക്ഷ്യം മതരാഷ്ട്രം; ബംഗ്ലാദേശിന് മാത്രമല്ല പശ്ചാത്യ രാഷ്ട്രങ്ങൾക്കും ഭീഷണിയെന്ന് തുർക്കി പത്രപ്രവർത്തകൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ജമാഅത്തെ ഇസ്ലാമി തീവ്ര ഇസ്ലാമിസ്റ്റുകൾ; ലക്ഷ്യം മതരാഷ്‌ട്രം; ബംഗ്ലാദേശിന് മാത്രമല്ല പശ്ചാത്യ രാഷ്‌ട്രങ്ങൾക്കും ഭീഷണിയെന്ന് തുർക്കി പത്രപ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 06:32 pm IST
FacebookTwitterWhatsAppTelegram

ധാക്ക: തീവ്രവാദത്തിനും വംശഹത്യക്കും ഉത്തരവാദികളായ ബംഗ്ലാദേശ് ആസ്ഥാനമായുള്ള രാഷ്‌ട്രീയ പാർട്ടിയായ ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിന് മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങൾക്കും ഭീഷണിയാണെന്ന് തുർക്കി പത്രപ്രവർത്തകൻ ഉസെ ബുലട്ട് . തിങ്ക് ടാങ്ക് ഗേറ്റ്‌സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിനായുള്ള ഗവേഷണ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തുർക്കിയിൽ നിന്നുള്ള ഒരു പത്രപ്രവർത്തകനാണെങ്കിലും, ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് വ്യത്യസ്തമായ നിലപാടാണ് ഉസെ ബുലൂട്ടിനുള്ളത്.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള ഉത്തരവ് ബംഗ്ലാദേശ് സുപ്രീം കോടതിയുടെ ശരിവെക്കുന്നതിനിടെയാണ് തുർക്കിയിൽ നിന്നുള്ള പ്രശസ്ത പത്രപ്രവർത്തകന്റെ പ്രതീകരണം. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമിക്ക് പല വിഷയങ്ങളിലും ശക്തമായ പിന്തുണ നൽകുന്ന രാജ്യമാണ് തുർക്കി.

1971-ൽ നടന്ന യുദ്ധക്കുറ്റങ്ങളുടെ വിചാരണയിൽ ജമാഅത്ത് നേതാക്കൾ ഒന്നിന് പുറകെ ഒന്നായി ബംഗ്ലാദേശിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടപ്പോൾ തുർക്കി സർക്കാർ ശക്തമായി പ്രതിഷേധിക്കുക മാത്രമല്ല, ഒരു ഘട്ടത്തിൽ തങ്ങളുടെ അംബാസഡറെ ധാക്കയിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.

1972 ൽ ബംഗ്ലാദേശ് ഭരണഘടന ഒരു “മതേതര സർക്കാരിന്” നിയമപരമായ അം​ഗീകാരം നൽകിയ കാര്യം ഉസെ ബുലട്ട് ചൂണ്ടിക്കാട്ടുന്നു. രാഷ്‌ട്രീയത്തിൽ മതത്തിന്റെ ഉപയോഗം നിയമം മൂലം നിരോധിച്ചിരുന്നു. എന്നാൽ ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്‌ലാമി മതത്തെ കൃത്യമായി ഉപയോ​ഗിക്കുന്നുണ്ട്. എത് തരത്തിൽ നോക്കിയാലും ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുടെയും ഈജിപ്തിലെ മുസ്ലീം ബ്രദർഹുഡിന്റെയും പ്രത്യയശാസ്ത്രം “കൃത്യമായി ഒന്നുതന്നെ” ആണെന്നും അദ്ദേഹം പറഞ്ഞു. ഇരു പാർട്ടികളും തമ്മിലുള്ള മൂന്ന് സാമ്യതകളാണ് ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ജമാഅത്തെ ഇസ്ലാമിയും മുസ്ലീം ബ്രദർഹുഡും ഇസ്ലാമിക രാഷ്‌ട്രം എന്ന കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. ഭരണഘടനയേക്കാൾ ഇവർ പ്രാധാന്യം നൽകുന്നത് കർശനമായ ശരീഅത്ത് നിയമത്തിനാണ്. മതന്യൂനപക്ഷങ്ങളുടേയും സ്ത്രീകളുടേയും അവകാശങ്ങളും അടിച്ചമർത്താൻ ഇരു പാർട്ടികളും മത്സരിക്കുകയാണ് .

മുസ്ലീം ബ്രദർഹുഡിനെപ്പോലെ, ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുടെയും ആശയപരമായ ഉത്ഭവം ഇസ്ലാം സൈദ്ധാന്തിക നേതാവായ അബുൽ അലാ അൽ മൗദൂദിയുടെ ചിന്തകളിൽ നിന്നുമാണ്. തീവ്ര ഇസ്ലാമി കാഴ്ചപ്പാടുകൾ ഉൾകൊണ്ട് മനുഷ്യത്വ വിരുദ്ധമായ നിലപാടുകളുമാണ് മാമൂദി ഉത്ഘോഷിക്കുന്ന തത്വശാസ്ത്രം. ‘ഒരു സ്ത്രീക്കും രാഷ്‌ട്രത്തലവനാകാൻ കഴിയില്ല’ എന്ന അൽ മൗദൂദിയുടെ പ്രസ്താവനയും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ബംഗ്ലാദേശിന്റെ പശ്ചാത്തലത്തിൽ മാമൂദിയടെ കാഴ്ചപാട് പ്രകാരം ഷെയ്ഖ് ഹസീനയുടെയോ ഖാലിദ സിയയുടെയോ പ്രധാനമന്ത്രിപദം പോലും അസാധ്യമാണ്. ബംഗ്ലാദേശിൽ ജമാഅത്തിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് അഭിപ്രായവും ലേഖകൻ മുന്നോട്ട് വെക്കുന്നു.

ഈ ‘തീവ്ര ഇസ്ലാമിസ്റ്റുകൾ’ രാഷ്‌ട്രീയ അധികാരം നേടിയാൽ, അക്രമം, തീവ്രവാദം, അസ്ഥിരത, സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ സാധാരണമായി മാറുമെന്നും അദ്ദേഹം ഉറപ്പിച്ച പറയുന്നു. ജമാഅത്തിന്റെ ഈ രാഷ്‌ട്രീയ പ്രത്യയശാസ്ത്രത്തെ ഉടനടി എതിർത്തില്ലങ്കിൽ പാശ്ചാത്യ ലോകത്തിന് ഭീഷണിയാകുമെന്നും ഗേറ്റ്‌സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് ലേഖനത്തിൽ ബുലട്ട് എഴുതി.

Tags: jama athe islamibengladeshIslamic Terrorist
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies