ലക്‌നൗ: മഥുരയിൽ നടക്കുന്ന ബ്രജ് രാജ് ഉത്സവത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
മഥുര ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് സ്ഥിതിചെയുന്ന മറ്റ് നാല് ക്ഷേത്രങ്ങളിലും പ്രധാനമന്ത്രി ദർശനം നടത്തി. ക്ഷേത്രങ്ങളിൽ നടന്ന പ്രത്യേക പൂജകളിലും പ്രധാനമന്ത്രി പങ്കെടുത്തു.
ക്ഷേത്ര ദർശനത്തിന് എത്തിയ പ്രധാനമന്ത്രിക്ക് ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ഒരു ഛായാചിത്രവും സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം ഒരു പുതിയ ഇന്ത്യയുടെ ഉയർച്ചയ്‌ക്ക് സാക്ഷ്യം വഹിച്ചുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ആഗോളതലത്തിൽ പുതിയ ഇന്ത്യയോടുള്ള ആദരവ് ഉയർന്നു. ഇന്ന് ലോകത്ത് എവിടെ പോയാലും ലോകം മുഴുവൻ ഭാരതീയനെ ആദരവോടെ അംഗീകരിക്കുന്നു. ഭാരതീയൻ എന്ന നിലയിൽ 142 കോടി ജനങ്ങളും അഭിമാനിക്കുന്നു.
പ്രധാനമന്ത്രി അധികാരത്തിലെത്തിയതിന് ശേഷം നമ്മുടെ രാജ്യത്തിന്റെ അതിർത്തി സുരക്ഷിതമാക്കി. രാജ്യം നേരിട്ടിരുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. ഇന്ന് ഇന്ത്യ ഒരു വികസിത രാഷ്‌ട്രമായി മാറുകയും ലോകത്തിന് മാതൃകയാവുകയും ചെയ്തു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ദരിദ്രർക്കുള്ള ക്ഷേമ പദ്ധതികൾ വികസിപ്പിക്കുക മാത്രമല്ല അത് നടപ്പിലാക്കുകയും ചെയ്യുന്നു. മഥുര, വൃന്ദാവനം, ബർസാന, ഗോകുൽ, നന്ദ്ഗാവ്, ഗോവർദ്ധൻ എന്നിവയുടെ വികസനത്തിനായി പ്രധാനമന്ത്രി മുന്നിട്ടിറങ്ങിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.















