തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. നാളെ രാവിലെ തിരുവനന്തപുരം മ്യൂസിയം പോലീസിന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചവരെ രാഹുൽ സഹായിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. കൂടാതെ പ്രതികൾക്ക് സഞ്ചരിക്കാൻ കാർ നൽകി. പ്രതികളായ ഫെനിയും ബിനിലും മൊബൈൽ ഫോൺ ഒളിപ്പിച്ചത് രാഹുലിന്റെ സാന്നിധ്യത്തിലാണെന്നും പോലീസ് കരുതുന്നുണ്ട്.
വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ ഇപ്പോൾ മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിനെയും പോലീസ് അന്വേഷിക്കുന്നതായാണ് വിവരം. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ ജെയ്‌സൺ തോമസിനെയാണ് പോലീസ് തിരയുന്നത്. തിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കാനുള്ള സിആർ കാർഡ് ആപ്ലീക്കേഷൻ തയ്യാറാക്കിയതിൽ ഇയാളുമുണ്ടെന്നാണ് വിവരം.















