ന്യൂഡൽഹി: ന്യൂഡൽഹിലെ അഫ്ഗാൻ എംബസി എന്നന്നേക്കുമായി അടച്ചു പൂട്ടി. ഭാരത സർക്കാരിന്റെ സമ്മർദ്ദം കാരണം 2023 നവംബർ 23 മുതൽ ന്യൂഡൽഹിയിലെ നയതന്ത്ര ദൗത്യം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.
സെപ്തംബർ 30 ന് ന്യൂഡൽഹിയിലെ അഫ്ഗാൻ എംബസിയുടെ പ്രവർത്തനം നിർത്തിയിരുന്നു. അന്ന് കേന്ദ്ര ഗവൺമെന്റ് എംബസിയുടെ സാധാരണ തുടർച്ചയ്‌ക്ക് അനുകൂലമായി നിലപാടെടുക്കുമെന്ന പ്രതീക്ഷയാണ് അഫ്ഗാൻ നയതന്ത്ര ഉദ്യാഗസ്ഥർക്ക് ഉണ്ടായിരുന്നത്. എന്നാൽ താലിബാന്റെ കീഴിലുള്ള സർക്കാരുമായുള്ള നിയതന്ത്ര ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കേന്ദ്രസർക്കാർ താത്പര്യപ്പെട്ടില്ല. എട്ടാഴ്‌ചത്തെ കാത്തിരിപ്പിനുശേഷവും നയതന്ത്രജ്ഞർക്കുള്ള വിസ നീട്ടി നൽകാൻ ഇന്ത്യ തയ്യാറായില്ല. ഇതാണ് താലിബാൻ എംബസി അടച്ചു പൂട്ടലിലേക്ക് നയിച്ചത്.
താലിബാൻ അധികാരമേറ്റതിന് ശേഷം, ഇന്ത്യയിലെ അഫ്ഗാൻ സമൂഹത്തിൽ ഗണ്യമായ കുറവുണ്ടായതായതായും , 2021 ഓഗസ്റ്റ് മുതൽ ഈ എണ്ണം പകുതിയായി കുറഞ്ഞു. ഈ കാലയളവിൽ വളരെ പരിമിതമായ പുതിയ വിസകൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ എംബസി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി
നിലവിൽ അഫ്ഗാൻ റിപ്പബ്ലിക്കിൽ നിന്നുള്ള നയതന്ത്രജ്ഞർ ഇന്ത്യയിൽ ഇല്ല. ദേശീയ തലസ്ഥാനത്ത് സേവനമനുഷ്ഠിച്ചവർ യുറോപ്പിലേക്കും അമേരിക്കയിലും അഭയം പ്രാപിച്ചിരിക്കുകയാണ്. താലിബാനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള നയതന്ത്രജ്ഞർ മാത്രമാണ് ഇന്ത്യയിൽ ഉള്ളത്.