കണ്ണൂർ: കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം തുടരുന്ന സാഹചര്യത്തിൽ വന മേഖലയിൽ പരിശോധന കർശനമാക്കി പോലീസ്- തണ്ടർബോൾട്ട് സംഘം. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് വനപ്രദേശത്ത് പരിശോധന നടത്തുന്നത്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ വന മേഖലയിലാണ് ശക്തമായ പരിശോധന നടക്കുന്നത്. തണ്ടർബോൾട്ടും പോലീസും സംയുക്തമായി ചേർന്നാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്.
നിലവിൽ കേളകം, കൊട്ടിയൂർ, കമ്പമല, മക്കിമല എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലുമാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്.