കേരളീയം; വനവാസി വിഭാഗത്തെ പ്രദർശന വസ്തുവാക്കിയെന്ന പരാതി; ഇടപെട്ട് ദേശീയ പട്ടികവർഗ കമ്മീഷൻ

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയിൽ വനവാസി വിഭാഗത്തെ പ്രദർശന വസ്തുവാക്കിയെന്ന പരാതിയിൽ ഇടപെട്ട് ദേശീയ പട്ടികവർഗ കമ്മീഷൻ. സംഭവത്തിൽ ദേശീയ പട്ടികവർഗ കമ്മീഷൻ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഡിജിപിക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും നൽകിയിരിക്കുന്ന നിർദ്ദേശം.

യുവ മോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര പട്ടികവർഗ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെങ്കിൽ നേരിട്ട് ഹാജരാകാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Share
Leave a Comment