ശ്രീനഗർ: രജൗരി ഏറ്റുമുട്ടലിൽ പാക് ഭീകരരെ കണ്ടെത്തി വധിക്കുന്നതിനായി സുപ്രധാന പങ്ക് വഹിച്ച ഇന്ത്യൻ ആർമിയുടെ നായയ്‌ക്കും പരിശീലകനും ആദരം. സൈന്യത്തിന്റെ മുതൽക്കൂട്ടായ ഡൊമിനോ എന്ന നായയ്‌ക്കും പരിശീലകനായ ലാൻസ് നായിക് ലക്കി കുമാർ എന്നിവരെയാണ് സൈന്യം ആദരിച്ചത്.
ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ഇരുവർക്കും നോർത്തേൺ ആർമി കമൻഡേഷൻ കാർഡ് നൽകി. ധീരതയ്‌ക്കും വിശിഷ്ടമായ സേവനത്തിനും വീരകൃത്യങ്ങൾക്കും സൈന്യം നൽകുന്ന അവാർഡാണ് കമൻഡേഷൻ കാർഡ്. കലക്കോട്ട് പ്രദേശത്ത് തമ്പടിച്ച ഭീകരരെ കണ്ടെത്തുന്നതിനായി, അവരുടെ പാത മണം പിടിച്ച് കണ്ടെത്തിയത് ഡൊമിനോയുടെ മിടുക്ക് കാരണമാണെന്ന് ആർമി ഉദ്യോഗസ്ഥർ പറഞ്ഞു. നായയുടെ കൃത്യമായ ഇടപെടലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്താൻ സഹായിച്ചതെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
#OPSOLKI#LtGenUpendraDwivedi #ArmyCdr, Northern Command visited #Kalakote area in #Rajouri and reviewed the operational situation. He was briefed on the recently conducted operation in which two hardcore terrorists were neutralised.
The Army Commander complimented &… pic.twitter.com/rC71L9XZhx
— NORTHERN COMMAND – INDIAN ARMY (@NorthernComd_IA) November 24, 2023
“>

ഇന്നലെയാണ് രജൗരിയിൽ 31 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ അവസാനിച്ചത്. ദൗത്യത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. രണ്ട് കൊടും ഭീകരരെ വധിക്കാൻ സൈന്യത്തിനായി. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ലഷ്കർ ഭീകരൻ ക്വാരിയെയാണ് വധിച്ചത്.