മകന്റെ ജന്മദിനം മമ്മൂട്ടിയ്ക്കും ഭാര്യ സുലുവിനുമൊപ്പം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടൻ നരേൻ. സമൂഹമാദ്ധ്യമത്തിലൂടെയാണ് നടൻ ചിത്രങ്ങൾ പങ്കു വച്ചത്. മമ്മൂട്ടി മകൻ ഓംകാറിനെയുമെടുത്ത് നിൽക്കുന്ന ഫോട്ടോയാണ് നരേൻ പോസ്റ്റ് ചെയ്തത്.
‘ഓംകാറിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെയും എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ… അനുഗ്രഹീതമായി ഒരു ദിവസം അവസാനിക്കുന്നു.’- ചിത്രങ്ങൾ പങ്കുവച്ച് നരേൻ കുറിച്ചു.
മമ്മൂട്ടിയും ഭാര്യ സുൽഫത്തും ഓംകാറിന് പിറന്നാളാശംസ നേർന്നു. നരേന്റെ മാതാപിതാക്കളും ആഘോഷത്തിനെത്തിയിരുന്നു. ഭാര്യ മഞ്ജു, മകൾ തൻമയ നരേൻ എന്നിവരുടെയും ചിത്രങ്ങളും നരേൻ പങ്കുവെച്ചു. ചിത്രങ്ങൾക്കു താഴെ നിരവധി പേരാണ് കുഞ്ഞിന് ആശംസയുമായെത്തുന്നത്.
വിവാഹം കഴിഞ്ഞ് 15 വർഷങ്ങൾക്കു ശേഷം നരേന്റെയും മഞ്ജുവിന്റെയും ജീവിതത്തിലേക്ക് എത്തിയ കുഞ്ഞാണ് ഓംകാർ. പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിലാണ് ജീവിതത്തിലേക്ക് ഒരു കുഞ്ഞുകൂടി വരുന്ന സന്തോഷവാർത്ത നരേൻ പങ്കിട്ടത്.
View this post on Instagram















