ഭഗവാൻ ശ്രീ മഹാഗണപതിയെ സ്മരിച്ചു കൊണ്ട് വേണം ഏതു വ്രതവും തുടങ്ങാൻ. പ്രത്യേകിച്ച് ഒന്നിലധികം ദിവസങ്ങൾ ആചരണം നീളുമെങ്കിൽ വിഘ്‌നേശ്വര പ്രീതി നിർബന്ധമാണ്. അതിനായി വ്രതം തുടങ്ങുന്ന ദിവസം രാവിലെ ഒരു തൂശനിലയിട്ട് അതിൽ വിളക്ക് വെച്ച് ഗണപതിയെ സങ്കൽപ്പിച്ച് നേദ്യം, കഴിയുന്നതും ത്രിമധുരം സമർപ്പിക്കുക. അതിനു സാധിക്കുന്നില്ലെങ്കിൽ ഏതെങ്കിലും ക്ഷേത്രത്തിൽ നാളീകേരമുടക്കുക.
വൃശ്ചികമാസത്തിലെ കാർത്തിക നാളും പൗർണമി തിഥിയും ചേർന്നു വരുന്ന ദിവസമാണ് തൃക്കാർത്തിക വൃതം ആചരിക്കേണ്ടത്. മൂന്നു ദിവസമാണ് തൃക്കാര്‍ത്തിക വ്രതം. അതായത് കാർത്തികയായി കണക്കാക്കപ്പെടുന്ന ദിവസത്തിന്റെ തലേന്നും പിറ്റേന്നും ആചരിക്കണം. കാർത്തികയുടെ തലേന്ന് അതായത് ഭരണി ദിനത്തിൽ ഒരിക്കലൂണ് പ്രധാനം. വീടിനു ചുറ്റും ചാണകവെള്ളം തളിച്ചു ശുദ്ധീകരിയ്‌ക്കുക. എണ്ണതേച്ചു കുളി ഒഴിവാക്കണം. പകലുറക്കം പാടില്ല.
പൂര്‍ണ ഉപവാസം നിർബന്ധമല്ല
തൃക്കാര്‍ത്തിക ദിവസം പൂര്‍ണ ഉപവാസം പറയുന്നില്ല എന്നതാണ് മറ്റു വ്രതങ്ങളിൽ നിന്ന് തൃക്കാർത്തിക വ്രതത്തിനുള്ള വ്യത്യസം . കൂടാതെ ആ ദിവസം പൂര്‍ണ ഉപവാസം പാടില്ലെന്നാണ് പറയുക. കാരണം ഇത് ലക്ഷ്മീ ദേവിയുടെ പൂജയാണ്. ലക്ഷ്മിയെ പൂജിക്കുമ്പോഴോ സ്തുതിക്കുമ്പോഴോ അത്താഴം മുടക്കാൻ പാടില്ല. രാത്രി ഭക്ഷണത്തിൽ പഴ വർഗ്ഗങ്ങൾ ഉൾപ്പെടുത്തുക.
രാവില സ്നാനത്തിനു ശേഷം ഏതെങ്കിലും ദേവീസ്തുതി ചൊല്ലി പ്രാര്‍ത്ഥിച്ച ശേഷം മാത്രം ജലപാനം ചെയ്യുക. മൂന്നു ദിവസവും മത്സ്യമാംസാദികള്‍ പാടില്ല. ലളിതാസഹസ്രനാമം, മഹാലക്ഷ്മീസ്‌തോത്രം മഹാലക്ഷ്മി അഷ്ടകം, ദേവീമാഹാത്മ്യം , കനകധാരാ സ്തോത്രം എന്നിവ ചൊല്ലുക. ക്ഷേത്ര ദര്‍ശനത്തിനു ശേഷം ക്ഷേത്രത്തിലെ പ്രസാദം ഭക്ഷണമാക്കാം.
Read more at: https://janamtv.com/80781701/
കാര്‍ത്തിക ദിവസത്തെ ആചരണങ്ങൾ
തൃക്കാർത്തിക ദിവസം വീടും പറമ്പുമൊക്കെ വൃത്തിയാക്കി, മഹാലക്ഷ്മിയെ വരവേൽക്കാൻ കാർത്തിക ദീപങ്ങൾ തെളിയിക്കുന്നതാണ് തൃക്കാർത്തികയിലെ പ്രധാന ചടങ്ങ്. വീടിനു മുന്നിൽ വാഴത്തട കുഴിച്ചു നിർത്തി, കുരുത്തോല കൊണ്ട് അലങ്കരിച്ച് ഭംഗിയാക്കി മൺചിരാതുകൾ കൊളുത്തി വയ്‌ക്കുന്ന പതിവുണ്ട്. (തടവിളക്ക്). വയലും പശുത്തൊഴുത്തും സമീപത്തെ വൻവൃക്ഷങ്ങളും ആയി ബന്ധപ്പെട്ട് ഇന്നേദിവസം ചില ആചാരങ്ങൾ പതിവുണ്ട്. തൃക്കാർത്തിക നാളിൽ ഭഗവതിക്ക് അടയുണ്ടാക്കി നിവേദിക്കുന്ന സമ്പ്രദായവും ചില ദേശങ്ങളിൽ കാണാം.
കാര്‍ത്തിക ദിവസം സകുടുംബം ചിരാതുകള്‍ കത്തിച്ചു വച്ച് നാമം ജപിച്ചാൽ ദേവിയുടെ സാന്നിധ്യം വീട്ടിലുണ്ടാകുമെന്നാണ് വിശ്വാസം. കാർത്തിക ദിവസം വീട്ടിനുള്ളിലെ നിലവിളക്കിൽ കരിന്തിരി കത്തരുത്. പുറത്ത് കത്തിക്കുന്ന മാന് ചിരാതുകൾക്ക് ആ നിർബന്ധമില്ല.
മൂന്നാം ദിവസം രോഹിണിനാൾ
മൂന്നാം ദിവസം രോഹിണി നക്ഷത്രമാണ്. ആ നാളിലും കുളിച്ചു നാമം ജപി്ക്കണം. മുൻ ദിവസങ്ങളെപ്പോലെ ഈ ദിവസവും വ്രതാനുഷ്ഠാനം നടത്തിയാലേ തൃക്കാര്‍ത്തിക വ്രതം പൂര്‍ത്തിയാകൂ.
കുടുംബത്തിന്റെ ഐശ്വര്യത്തിന് ഏറെ പ്രധാനമാണ് തൃക്കാര്‍ത്തിക വ്രതം. സാമ്പത്തിക ബുദ്ധിമുട്ടുകൾ നീങ്ങാനും ഉത്തമമാണ് കാർത്തിക വ്രതം. എല്ലാ മലയാള മാസത്തിലെയും തൃക്കാർത്തിക നാൾ കേന്ദ്രീകരിച്ച് ഈ വ്രതം എടുക്കാവുന്നതാണ് .കഴിയുന്നതും വെളുത്ത വസ്ത്രം ധരിക്കുക, കഴിയുന്നതും രണ്ടു നേരം ക്ഷേത്ര ദർശനം നടത്തണം.
മൂന്നു ദിവസം തികഞ്ഞ ശുദ്ധിയോടെയും ചിട്ടകളോടെയും കാർത്തിക വ്രതം നോറ്റാല്‍ ഫലസിദ്ധി ഉറപ്പാണ്. കുടുംബഐക്യത്തിനും, ദുരിതമോചനത്തിനും കാര്യസിദ്ധിക്കും തുടങ്ങി ഈ വ്രതം കൊണ്ടു സാധിക്കാത്തത് യാതൊന്നുമില്ല.വിദ്യാഭ്യാസ കാര്യത്തില്‍ വിജയമുണ്ടാക്കാൻ വിദ്യാര്‍ത്ഥികള്‍ ഈ വ്രതം നോല്‍ക്കുന്നത് ശ്രേഷ്ഠമാണ്.
ഇതിനു പുറമേ മഹാലക്ഷ്മിയുടെ അംശമായ തുളസീ ദേവിയുടെ ജനനം തൃക്കാർത്തിക ദിവസം ആയിരുന്നു എന്നും, സുബ്രഹ്മണ്യനെ കൃത്തികാ ദേവിമാർ എടുത്തു വളർത്തിയത് തൃക്കാർത്തിക ദിവസമായിരുന്നു എന്നും, ഗോലോകത്തിൽ ശ്രീകൃഷ്ണൻ രാധാറാണിയെ പൂജിച്ചത് തൃക്കാർത്തിക ദിവസമാണെന്നും ഒക്കെ വിശ്വാസങ്ങളും പൗരാണിക പരാമർശങ്ങളുമുണ്ട്. സുബ്രഹ്മണ്യ സ്വാമിയേ പൂജിക്കുന്നവർക്ക് അതിനുള്ള ഏറ്റവും നല്ല ദിവസമാണ് തൃക്കാർത്തിക. തുളസിയില പറിക്കുന്നത് ഒഴിവാക്കുക, മൂന്നു ദിവസവും തുളസിക്ക് ജലം അർപ്പിക്കുക എന്നിവ ശ്രദ്ധിക്കുക.
കേരളത്തിൽ നവംബർ 26 ഞായർ ഭരണിയായും , 27 തിങ്കൾ കാർത്തികയായും, 28 ചൊവ്വ രോഹിണിയായും കണക്കാക്കപ്പെടുന്നു. പക്ഷെ കാർത്തികയും പൗർണ്ണമിയും രാ-തങ്ങൽ വരുന്നത് 26 ആം തിയതി ഞായറാഴ്ചയാണ്. അതിനാൽ കാർത്തിക ദീപം എന്ന ആചരണം വേണ്ടത് ഞായറാഴ്ച ആണെന്നാണ് പ്രമുഖ ജ്യോതിഷ പണ്ഡിതന്മാരുടെ അഭിപ്രായം.















