ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവാ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണം. ലോക്പാൽ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ചോദ്യത്തിന് കോഴ ആരോപണത്തിൽ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരായതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കാനായി വിവാദ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്നും ഉപഹാരങ്ങൾ സ്വീകരിക്കുകയും ഇതിനായി തന്റെ പാർലമെന്റ് ലോഗിൻ പങ്കുവെക്കുകയും ചെയ്തു എന്നതാണ് മഹുവയ്‌ക്കെതിരെയുള്ള ആരോപണം. തന്റെ ലോഗിൻ ഐഡി ദുബായിൽ ഉപയോഗിച്ചിരുന്നതായി മഹുവ പിന്നീട് സമ്മതിച്ചിരുന്നു.
എത്തിക്‌സ് കമ്മിറ്റിയിൽ ചോദ്യം ചെയ്യാലിനെത്തിയ മഹുവ, കമ്മിറ്റി അദ്ധ്യക്ഷൻ അടക്കമുള്ളവർക്ക് നേരെ ആക്രോശിക്കുകയും മോശം പരാമർശം നടത്തുകയും ചെയ്തിരുന്നു. പിന്നീട് ചോദ്യം ചെയ്യലിൽ നിന്ന് മഹുവ ഇറങ്ങിപോയിരുന്നു.