സൂപ്പർഹിറ്റ് ആവർത്തിക്കാൻ ജോഷിയും ജോജുവും വീണ്ടുമെത്തുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇതേ ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ആന്റണി’. ഡിസംബർ ഒന്നിന് ചിത്രം പ്രദർശനത്തിനെത്തും. ജോജുവിന്റെ കൂടെ ചെമ്പൻ വിനോദും നൈല ഉഷയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. രാജേഷ് വർമ്മ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, ആശാശരത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്
ജോഷി ചിത്രങ്ങൾ എപ്പോഴും കുടുംബ പ്രേഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ്. എന്നാൽ അതോടൊപ്പം തന്നെ ആക്ഷനും ത്രില്ലറിനും അദ്ദേഹം പ്രധാന്യം നൽകാറുണ്ട്. അത്തരത്തിലുള്ള ഒരു ചിത്രം തന്നെയായിരിക്കും ആന്റണിയുമെന്ന് ടീസറിൽ നിന്നും വ്യക്തമാണ്. ആക്ഷനും ഇമോഷനും ഒരു പോലെ പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം പ്രദർശത്തിനെത്തുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ ആന്റണിക്ക് കഴിയുമെന്നാണ് നിർമ്മാതാക്കളുടെ വിശ്വാസം.
രണദിവെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്‌സ് ബിജോയ് ആണ്. നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയുടെ സഹകരണത്തോടെ ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് ആന്റണി നിർമ്മിക്കുന്നത്.