ന്യൂഡൽഹി: അപകടത്തിൽപ്പെട്ട കാർ യാത്രികന്റെ ജീവൻ രക്ഷിച്ച് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ യാത്രക്കിടെയാണ് കാർ അപകടത്തിൽപെട്ട് കിടക്കുന്നത് ഷമി കാണാൻ ഇടയായത്. ഉടനെ അപകടത്തിൽപ്പെട്ട യാത്രികനെ സുരക്ഷിതമായി കാറിൽ നിന്നും പുറത്തെടുക്കുകയായിരുന്നു.
” ദൈവം അദ്ദേഹത്തിന് രണ്ടാം ജന്മം നൽകി. നൈനിറ്റാളിനടുത്തുള്ള കുന്നിൻ മുകളിലെ റോഡിൽ നിന്ന് അദ്ദേഹത്തിന്റെ കാർ എന്റെ കാറിനു തൊട്ടുമുന്നിലായി അപകടത്തിൽപെടുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ഞങ്ങൾ കാറിൽ നിന്നും സുരക്ഷിതമായി പുറത്തെത്തിച്ചു” -ഷമി കുറിച്ചു. ഇതിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
ഷമിയുടെ വാഹനത്തിന്റെ തൊട്ടുമുന്നിലായിട്ടായിരുന്നു അപകടത്തിൽപെട്ട യാത്രികന്റെ വാഹനം സഞ്ചരിച്ചിരുന്നത്. പെട്ടന്നാണ് വാഹനം ഒരു കുന്നിന്റെ മുകളിലെത്തിയപ്പോൾ അപകടത്തിൽപ്പെട്ടത്. തുടർന്ന് ഷമിയും സുഹൃത്തുക്കളും സമയോചിതമായി ഇടപെട്ടതോടെ കാറിൽ കുടുങ്ങിയ യാത്രികന്റൈ ജീവൻ രക്ഷിക്കാൻ സാധിച്ചു.















