മഥുര: വൃന്ദാവൻ മഥുരയിൽ സംഘടിപ്പിച്ച ശ്രീകൃഷ്ണ കല സംസ്‌കൃത മഹോത്സവത്തിൽ മികച്ച കലാകാരിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി അവന്തിക അജയ്. നവംബർ 18-ാം തീയതി നടന്ന പരിപാടിയിൽ 3 ഇനങ്ങളിൽ പങ്കെടുത്ത അവന്തിക മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനവും നേടി. യുപി മുൻ മന്ത്രി രവികാന്ത് ഗർഗിൽ സമ്മാനദാനം നിർവഹിച്ചു.
ഏട്ടു വർഷമായി സജി എടപ്പാളിൽ നിന്നും നൃത്തം അഭ്യസിക്കുന്നുണ്ട് ഈ കൊച്ചു കലാകാരി. തിരുനാവായ ഭാരതീയ വിദ്യാഭവൻ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് അവന്തിക. തിരൂർ വെങ്ങാലൂർ സ്വദേശികളായ അജയ്, അജിഷ ദമ്പതികളുടെ മകളാണ്.















