ന്യൂഡൽഹി: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സുപ്രീംകോടതി വളപ്പിൽ ഡോ. ബിആർ അംബേദ്കറുടെ പ്രതിമ അനച്ഛാദനം ചെയ്ത് രാഷ്‌ട്രപതി ദ്രൗപതി മുർമു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും കേന്ദ്ര നിയമമന്ത്രി അർജുൻ അർജുൻ റാം മേഘ്‌വാളും അംബേദ്കറുടെ സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി.
ഏഴ് അടിയിലധികം ഉയരത്തിലാണ് ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. പ്രതിമ അനച്ഛാദനം ചെയ്തതിന് പിന്നാലെ രാഷ്‌ട്രപതിയും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും ചേർന്ന് തൈകൾ നട്ടു. സുപ്രീം കോടതിയിലെ നിരവധി ജഡ്ജിമാർ അനച്ഛാദന വേളയിൽ സന്നിഹിതരായിരുന്നു.
സുപ്രീം കോടതി വളപ്പിന് മുന്നിലെ പുന്തോട്ടത്തിലാണ് ഡോ.അംബേദ്കർ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഏഴ് അടി ഉയരത്തിലാണ് പ്രതിമയുടെ നിർമ്മാണം. വക്കീൽ വേഷധാരിയായി ഭരണഘടനയുടെ പകർപ്പ് കയ്യിൽ പിടിച്ച് നിൽക്കുന്ന രീതിയിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.