ന്യൂഡൽഹി: വിവാഹങ്ങൾ സ്വദേശത്ത് വെച്ച് നടത്താൻ ശ്രമിക്കണമെന്ന് എന്ന് കുടുംബങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശത്ത് വച്ച് തന്നെ വിവാഹം നടത്തണമെന്ന് നിർബന്ധമുണ്ടോയെന്നും ഭാരതത്തിൽ വച്ച് നടത്തമല്ലോ അദ്ദേഹത്തിന്റെ അഭ്യർത്ഥന. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി കുടുംബങ്ങളോട് അഭ്യർത്ഥിച്ചത്.
ചില കുടുംബങ്ങൾ വിദേശത്ത് വിവാഹങ്ങൾ നടത്തുന്ന പ്രവണതയുണ്ട്. നമ്മുടെ രാജ്യത്ത് ചിലവഴിക്കപ്പെടേണ്ട പണം വിദേശത്തേക്ക് പോകുകയാണ്. ഇത് ഒഴിവാക്കാനാണ് താൻ ഇത്തരം ഒരു നിർദ്ദേശം മുന്നോട്ട് വയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിവാഹ സീസണിൽ ഏകദേശം 5 ലക്ഷം കോടി രൂപയുടെ ബിസിനസാണ് നടക്കുന്നത്. വിവാഹഷോപ്പിംഗ് നടത്തുമ്പോൾ ഇന്ത്യൻ നിർമിത ഉത്പ്പന്നങ്ങൾക്ക് പ്രാധാന്യം നൽകണം. ഇത്തരം വിവാഹങ്ങളിൽ രാജ്യത്തെ ജനങ്ങൾക്ക് എന്തെങ്കിലും സേവനമോ മറ്റോ ചെയ്യാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ വിവാഹം ആഘോഷമാക്കാനുള്ള സംവിധാനം ഇന്നത്തെ സ്ഥിതി ഇല്ലായിരിക്കാം. എന്നാൽ ഇത്തരം പരിപാടികൾ ഇവിടെ തന്നെ സംഘടിപ്പിക്കുകയാണെങ്കിൽ രാജ്യത്തെ സംവിധാനങ്ങളും വികസിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.