ലക്‌നൗ : പ്രവാചകനിന്ദ ആരോപിച്ച് കണ്ടക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി ലരേബ് ഹാഷ്മി (20) ആതിഖ് അഹമ്മദിന്റെ കടുത്ത ആരാധകനാണെന്ന് റിപ്പോർട്ട് . പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ലരേബ് ഇക്കാര്യം പറഞ്ഞത് .
അതിഖ് അഹമ്മദിന്റെ കടുത്ത ആരാധകനാണ് താനെന്നും , ആതിഖിനെ പോലെ പേര് നേടാനും ശക്തനാകാനും ആഗ്രഹിക്കുന്നുവെന്നുമാണ് ലരേബ് പറഞ്ഞത് . ആതിഖിനെപ്പോലെ തലയിൽ വെള്ള തലപ്പാവ് ധരിക്കാൻ തുടങ്ങിയതിന്റെ കാരണം ഇതാണ്. ആതിഖിന്റെ കൊലപാതകത്തിന് ശേഷം വളരെ സങ്കടം തോന്നി. പോലീസിൽ തനിക്ക് വിശ്വാസമില്ല . തന്റെ പ്രതികാരം പൂർത്തിയാക്കി. ഞാൻ അവനെ ഒരു പാഠം പഠിപ്പിച്ചു . ഇനി സമാധാനമായി ഉറങ്ങാൻ കഴിയും – എന്നും ലരേബ് പോലീസിനോട് പറഞ്ഞു.
പാക് മൗലാനമാരുടെ ജിഹാദി പ്രസംഗങ്ങൾ ലരേബ് ഹാഷ്മി കേൾക്കാറുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ ലാപ്‌ടോപ്പിൽ നിന്നും മൊബൈലിൽ നിന്നും ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ 8 മാസമായി പുലർച്ചെ 4 മണി വരെ ലാരേബ് ജിഹാദി വീഡിയോകൾ കാണുമായിരുന്നു. രണ്ട് മാസത്തിനിടെ പാക് മൗലാന ഖാദിം ഹുസൈൻ റിസ്‌വിയുടെ ഏറ്റവും കൂടുതൽ വീഡിയോകൾ ലരേബ് കണ്ടു. മൗലാനയുടെ പ്രസംഗം കേട്ട് ആ വാക്കുകൾ കൃത്യമായി ഉപയോഗിക്കാൻ തുടങ്ങിയതാണെന്നും പോലീസ് പറഞ്ഞു.















