പുതിയ റിവഞ്ച് ത്രില്ലറുമായി കീർത്തി സുരേഷ്്. ബോളിവുഡിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ യഷ് രാജ് ഫിലിംസ് ഒരുക്കുന്ന വെബ് സീരിസിലാണ് താരം അഭിനയിക്കുന്നത്. രാധിക ആപ്‌തെയും സീരിസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘അക്ക’ എന്ന് പേരിട്ടിരിക്കുന്ന സീരീസ് നവാഗതനായ ധർമ്മരാജ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്.
യഷ് രാജ് ഫിലിംസിന്റെ സ്ട്രീമിംഗ് പ്രൊഡക്ഷൻ വിഭാഗമാണ് സീരീസ് ഒരുക്കുന്നത്. ഇവരുടെ ആദ്യ പ്രൊജക്ട് ആയ ‘ദി റെയിൽവേ മാൻ’ നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിങ് നടത്തിയിരുന്നു. ഭോപ്പാൽ വാതക ദുരന്തത്തെ ആസ്പദമാക്കിയ സീരീസിൽ മാധവനാണ് പ്രധാനവേഷത്തിലെത്തിയത്. ‘മണ്ഡാല മർഡേഴ്‌സ്’ ആണ് യഷ് രാജ് ഫിലീംസ് ഒരുക്കുന്ന മറ്റൊരു വെബ് സീരീസ്.















