ന്യൂഡൽഹി ; രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ്മദിനമാണിന്ന് . 2008ലെ നടുക്കുന്ന ഓര്‍മകളില്‍ നിന്ന് മുംബൈ ഇനിയും മുക്തമായിട്ടില്ല. പാകിസ്താനില്‍ നിന്നുള്ള ലഷ്കര്‍ ഭീകരരുടെ ആക്രമണത്തില്‍ 166 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.എ.കെ 47 ഉള്‍പ്പെടെ അത്യാധുനിക ആയുധങ്ങളുമായി ഭീകരര്‍ അഴിഞ്ഞാടിയപ്പോള്‍ ആദ്യം പോലീസ് സംഘം പതറി. എന്‍എസ്‌ജി കമാന്‍ഡോകളുടെ മൂന്ന് ദിവസം നീണ്ട വീര പോരാട്ടത്തിനൊടുവിലാണ് ഭീകരരെ തുരത്താനായത്. വിദേശികള്‍ ഉള്‍പ്പെടെ 166 പേരുടെ ജീവന്‍ ആക്രമണത്തില്‍ പൊലിഞ്ഞു.
മറക്കാനാകാത്ത ക്രൂരതയ്‌ക്ക് ഒന്നരപതിറ്റാണ്ട് പൂർത്തിയാകുമ്പോൾ ആക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാൾക്കായുള്ള തെരച്ചിലിലാണ് പാകിസ്താൻ . ലഷ്കർ-ഇ-ത്വയ്ബയുടെ നേതാവും , പാക് ഭീകരൻ ഹാഫീസ് സയീദിന്റെ ഭാര്യാ സഹോദരനുമായ അബ്ദുൾ റഹ്മാൻ മക്കിയെ കഴിഞ്ഞ മാസമാണ് പാകിസ്താനിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയത് .
ഈ വർഷം ജനുവരിയിൽ യുഎൻ സുരക്ഷാ കൗൺസിൽ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു . അതിനു പിന്നാലെയാണ് മക്കിയെ കാണാതായത് .
അജ്ഞാതർ തട്ടിക്കൊണ്ടുപോയ അബ്ദുൾ റഹ്മാൻ മക്കിയ്‌ക്കായി ഐഎസ് ഐ അടക്കം തെരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല . ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദ് , ഹാഫീസ് സയീദിന്റെ വലം കൈ ഖൈസര്‍ ഫാറൂഖ് എന്നിവരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മക്കിയെ തട്ടിക്കൊണ്ടുപോയത് .
2008-ൽ മുംബൈയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം ഉൾപ്പെടെ ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിട്ടാണ് ഇയാൾ അറിയപ്പെടുന്നത്. ജമ്മു കശ്മീരിലെ നിരവധി ആക്രമണങ്ങൾക്കും മുംബൈ ആക്രമണത്തിനും ഉത്തരവാദി ജമാത്ത് ഉദ് ദവയുടെ (ജെയുഡി) രണ്ടാം കമാൻഡായിരുന്ന മക്കിയാണെന്ന് മുൻ ഡിജിപി ജമ്മു കശ്മീർ പോലീസ് എസ്പി വൈദ് വ്യക്തമാക്കിയിരുന്നു .
6 ഭീകരർ ചെങ്കോട്ടയിൽ പ്രവേശിച്ച് സുരക്ഷാ സേനയ്‌ക്ക് നേരെ വിവേചനരഹിതമായി വെടിയുതിർത്ത സംഭവത്തിനു പിന്നിലും , 2008 ജനുവരി ഒന്നിന്, രാംപൂരിൽ ഒരു സിആർപിഎഫ് വാഹനവ്യൂഹം ആക്രമിക്കപ്പെട്ട സംഭവത്തിലും മക്കിയ്‌ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു .















