കോഴിക്കോട്: ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നബ്‌സാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാരാട് സ്വദേശികളായ ജൗഹറും, നബ്‌സാനുമാണ് പുഴയിൽ അകപ്പെട്ടത്. ജൗഫറിന്റെ മൃതദേഹം കണ്ടെത്താനായിട്ടില്ല. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്.
നബ്‌സാന്റെ പിതാവിന്റെ അനിയനാണ് ജൗഫർ. പുഴയിൽ എരുന്ത് എടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ഇതിനിടയിലാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്. ആഴമുള്ള സ്ഥലമായതിനാൽ ഇരുവരും മുങ്ങി താഴുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ജൗഫറിനായി തിരച്ചിൽ തുടരുകയാണ്.















