ശ്രീനഗർ: സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി കശ്മീർ താഴ്വരയിൽ വൈദ്യുതി ഗ്രിഡുകൾ സ്ഥാപിച്ചു. ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരെസ് സെക്ടറിലാണ് വൈദ്യുതിയെത്തിയത്. വെളിച്ചത്തിനായി ഡീസൽ ജനറേറ്ററുകളെ ഉപയോഗിച്ചിരുന്ന ഒരേയൊരു പ്രദേശമായിരുന്നു ഇത്.
ഏറെ വെല്ലുവിളികൾ നിറഞ്ഞ പ്രദേശമാണിതെന്നും ഇവിടെ വൈദ്യുതി എത്തിക്കാൻ കഴിഞ്ഞത് നാഴികക്കല്ലാണെന്നും കശ്മീർ പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെപിഡിസിഎൽ) വ്യക്തമാക്കി.
KPDCL is thrilled to share that Gurez now enjoys Grid connectivity with the successful charging of the 33kV Line and RSTN Dawar overcoming challenging terrain. This marks a significant milestone as it brings electricity to the only area in Kashmir that relied on DG sets. pic.twitter.com/QZixkxywn6
— Kashmir Power DISCOM (@KPDCLOfficial) November 26, 2023
“>

കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മഞ്ഞുകാലത്ത് മാസങ്ങളോളം ഒറ്റപ്പെട്ടിരുന്ന പ്രദേശത്തിന് ഇത് ചരിത്രപരമായ ദിവസമാണെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
വിവിധ പഞ്ചായത്തുകളിലെ 1,500 ഉപഭോക്താക്കൾക്ക് 33/11 കെവി റിസീവിംഗ് സ്റ്റേഷൻ ഇന്ന് ഊർജ്ജം പകരുന്നു. എല്ലാ ഗ്രാമങ്ങളെയും ഘട്ടംഘട്ടമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മനോജ് സിൻഹ പറഞ്ഞു.