ക്യാരറ്റിന്റെ ഗുണമേന്മയെ കുറിച്ച് കേട്ട് തഴമ്പിച്ചവരാണ് ഭൂരിഭാഗം പേരും. പച്ചക്കറികറികളിൽ പലതും വേവിക്കാതെ കഴിക്കുന്നതാണ് നല്ലതെന്നാണ് പല ആരോഗ്യ വിദഗ്ധരും പറയുന്നത്. അത്തരത്തിൽ പച്ചയ്‌ക്ക് കഴിക്കുന്ന പച്ചക്കറിയാണ് കാരറ്റ് . സ്ത്രീകളുടെ ആരോഗ്യത്തിനേറെ സഹായിക്കുന്നവയാണ് ഇത്. ഹോർമോൺ ബാലൻസ് ചെയ്യുന്നതിനും വിറ്റാമിൻ എ ലഭിക്കുന്നതിനും കാരറ്റ് ഏറെ സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഈ കാരറ്റ് മിടുക്കനാണ്. ശരീരത്തിലുണ്ടാകുന്ന കുരുക്കൾ കുറയ്‌ക്കാനും നീർക്കെട്ടിനെ ഇല്ലാതാക്കാനും കാരറ്റ് സഹായിക്കുന്നു.
എന്നാൽ സൂക്ഷ്മാണുക്കളെയും വിഷാംശത്തെയും ഭയന്ന് പലരും കാരറ്റ് കഴിക്കാൻ മടിക്കുന്നുണ്ട്. എന്നിരുന്നാലും ഇതിനെ മറികടന്ന് ആരോഗ്യവും സൗന്ദര്യവും സ്വപ്നം കണ്ട് കാരറ്റ് കഴിക്കുന്നവർ ജാഗ്രത പുലർത്തണം. അധികമായാൽ അമൃതും വിഷമെന്ന് കേട്ടിട്ടില്ല. അത് കാരറ്റിന്റെ കാര്യത്തിലും സത്യമാണ്. അമിതമായി കാരറ്റ് കഴിച്ചാൽ നിരവധി പ്രശ്നങ്ങളാണ് സംഭവിക്കുക.
മറ്റ് കിഴങ്ങുവർഗങ്ങളെ അപേക്ഷിച്ച് കാരറ്റ് അമിതമായാൽ ശരീരത്തിന് ദോഷം ചെയ്യും. കരോട്ടിൻ സമ്പുഷ്ടമാണ് കാരറ്റ് . കാരറ്റ് അമിതമാകുന്നത് വഴി രക്തത്തിലെ കരോട്ടിന്റെ അളവ് കൂടുതലാവാനും ചർമ്മത്തിന് മഞ്ഞ നിറം വരാനും കാരണമാകുന്നു. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന കാരറ്റ് ആണ് കഴിക്കുന്നതെങ്കിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെയാണ് ക്ഷണിച്ച് വരുത്തുകയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
കാരറ്റ് അമിതമായി കഴിക്കുന്നത് അലർജി പ്രശ്നങ്ങൾ വഷളകാൻ കാരണമാകുന്നു. കാരറ്റ് അമിതമായാൽ ചർമ്മ പ്രശ്നങ്ങൾക്കും മറ്റ് വരാനും സാധ്യതയുണ്ട്. കാരറ്റിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികൾ കാരറ്റ് കഴിക്കുമ്പോൾ ശ്രദ്ധിക്കണം. മുലയൂട്ടുന്ന അമ്മമാർ കാരറ്റ് അധികം കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുലപ്പാലിന്റെ നിറത്തെ ഇത് ബാധിക്കും.