ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിലെ സീറ്റിൽ കുഷ്യൻ ഇല്ലാത്തതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. സുബ്രത് പട്നായിക് എന്നയാളാണ് എക്സ് അക്കൗണ്ടിൽ സീറ്റിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 6E 6798 നമ്പർ പൂനെ-നാഗ്പൂർ വിമാനത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. തനിക്ക് ലഭിച്ച 10A വിൻഡോ സീറ്റിന് കുഷ്യൻ ഇല്ലെന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.
സംഭവം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. ഇൻഡിഗോയുടെ സേവനം മോശമാണെന്ന തരത്തിലായിരുന്നു കൂടുതൽ പേരുടെയും കമന്റ്. പിന്നാലെ വിഷയത്തിൽ ഇൻഡിഗോയും ക്ഷമ ചോദിച്ചിരുന്നു.
#Indigo !! #Flight 6E 6798 !! Seat no 10A ! Pune to Nagpur!!! Today’s status … Best way to increase profit 😢😢…Pathetic … pic.twitter.com/tcXHOT6Dr5
— Subrat Patnaik (@Subu_0212) November 25, 2023
‘ഇത് തീര്‍ച്ചയായും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ചില സമയത്ത് സീറ്റില്‍നിന്ന് കുഷ്യന്‍ വേര്‍പ്പെട്ട് പോവാറുണ്ട്. ഞങ്ങളുടെ സംഘാംഗങ്ങളുടെ സഹായത്തോടെ പ്രശ്‌നം പരിഹരിക്കും. കൂടാതെ നിങ്ങള്‍ ചൂണ്ടികാണിച്ച പ്രശ്‌നം ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറും. താങ്കള്‍ക്ക് ഭാവിയില്‍ മികച്ചസേവനം ഉറപ്പാക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’ – ഇന്‍ഡിഗോ എയര്‍ലൈന്‍സ് എക്‌സില്‍ കുറിച്ചു.
Hi, that’s certainly not good to see. At times, the seat cushion gets adrift from its Velcro. The same can be repositioned with the help of our crew. Further, your feedback will be shared with the concerned team for review. Hope to serve you better in the future. ~Enna
— IndiGo (@IndiGo6E) November 25, 2023















