ജന്തുജീവി ലോകത്തെ കൗതുകങ്ങൾ നിറഞ്ഞ വാർത്തകൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. മൃഗങ്ങളുമായി ബന്ധപ്പെട്ട സിനിമകൾ കാണുമ്പോൾ എപ്പോഴും പേടി സ്വപ്‌നങ്ങളായി നിന്നിരുന്ന ജീവികളിൽ ഒന്നായിരിക്കും ദിനോസറുകൾ. ഇവയെ കുറിച്ചുള്ള പഠനങ്ങൾ എപ്പോഴും മനുഷ്യരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അത്തരത്തിലുള്ള പുതിയ പഠനങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ബ്രസീലിൽ വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ കാൽപ്പാദങ്ങൾ പുതിയ ഇനം ദിനോസറിന്റേതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ബ്രസീലിയൻ നഗരമായ ഏറക്വാറയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പുതിയ ഇനം ദിനോസറുകൾക്ക് ‘ഫാർലോഇച്ചിനസ് റാപ്പിഡസ്’ എന്നാണ് ഗവേഷകർ പേര് നൽകിയിരിക്കുന്നത്. 2023-ലാണ് ഗവേഷക സംഘം പുതിയ ദിനോസറുകളെ കുറിച്ച് പഠനം നടത്തിയത്. മാംസ ബുക്കുകളായ ഈ ദിനോസറുകൾക്ക് പക്ഷികളുമായി സാമ്യമുണ്ടെന്നാണ് കരുതുന്നത്. വർഷങ്ങൾ നീണ്ട പഠനത്തിലൊടുവിലാണ് ഈ കണ്ടെത്തൽ ഗവേഷകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ കാൽപ്പാടുകൾക്ക് മുൻപ് കണ്ടെത്തിയ ദിനോസറുകളുടെ ഇനവുമായി ബന്ധമില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.















