സച്ചിൻ ടെണ്ടുൽക്കർ എന്നത് വെറുമൊരു പേരല്ല, മറിച്ച് ലോകമെമ്പാടും ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതീകമാണ് . പക്ഷേ, ഇന്ത്യയിൽ സച്ചിൻ എന്ന പേരിൽ ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. ഈ സ്റ്റേഷന് സച്ചിൻ ടെണ്ടുൽക്കറുടെ പേരാണോ എന്ന് ഇപ്പോൾ നിങ്ങൾ ചിന്തിച്ചേക്കാം. ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കറാണ് ഇക്കാര്യം അറിയിച്ചത്.
ഗുജറാത്തിലെ സൂറത്ത് നഗരത്തിന് സമീപം മുംബൈ-അഹമ്മദാബാദ്-ജയ്പൂർ-ഡൽഹി പാതയിലാണ് സച്ചിൻ എന്ന പേരിൽ ഒരു സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ സ്റ്റേഷനിൽ SCH കോഡുള്ള 3 പ്ലാറ്റ്‌ഫോമുകളുണ്ട്. സുനിൽ ഗവാസ്‌കർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ‘സച്ചിൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ സ്റ്റേഷന്റെ ഫോട്ടോ പങ്ക് വച്ചിരുന്നു. ‘ കഴിഞ്ഞ നൂറ്റാണ്ടിലെ ആളുകളുടെ ദീർഘവീക്ഷണം എന്തായിരുന്നു, അവർ സൂറത്തിനടുത്തുള്ള ഒരു റെയിൽവേ സ്റ്റേഷന് മികച്ച കളിക്കാരിൽ ഒരാളുടെയും എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരന്റെയും എന്നാൽ അതിലും പ്രധാനമായി എന്റെ പ്രിയപ്പെട്ട മനുഷ്യന്റെയും പേരുനൽകി. ‘ എന്നും സുനിൽ ഗവാസ്ക്കർ കുറിച്ചു.
ഒട്ടേറെ പേരാണ് പോസ്റ്റ് ഷെയർ ചെയ്തും, പോസ്റ്റിന് കമന്റ് ചെയ്തും രംഗത്തെത്തിയത്.