കൊച്ചി: കുസാറ്റ് ദുരന്തത്തിൽ പരിക്കേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയായിരുന്നവർ അപകടനില തരണം ചെയ്തു.മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാർത്ഥിനികളാണ് അപകട നില തരണം ചെയ്തത്. ഇരുവരെയും ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിലെ പിൻസിപ്പൽ യൂണിവേഴ്‌സിറ്റി രജിസ്ട്രാർക്ക് നൽകിയ കത്തിലും ദുരൂഹതയേറെയുണ്ട്. പരിപാടിക്ക് പോലീസ് ഉൾപ്പെടെയുള്ളവർ സുരക്ഷ ഒരുക്കണമെന്നായിരുന്നു നവംബർ 21-ന് നൽകിയ കത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് രജിസ്ട്രാർ പോലീസിന് കൈമാറിയിട്ടില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.
പരിപാടി നടക്കുന്ന തീയതിയും സമയവുമെല്ലാം കത്തിൽ പരാമർശിച്ചിരുന്നു. കത്ത് പോലീസിന് കൈമാറാത്തതിൽ ദുരൂഹതയുണ്ടെന്ന് കുസാറ്റ് എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി ആൻസൺ പി ആന്റണി ആരോപിച്ചു.















