കേരളാ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 200 അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്കുള്ള ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നാളെ രാത്രി 12 മണിയോടെ അപേക്ഷ സമർപ്പിക്കണം. കേരളാ ബാങ്കിലേക്കുള്ള ആദ്യ വിജ്ഞാപനമാണ് ഇത്. ജനറൽ വിഭാഗത്തിൽ 150 അസിസ്റ്റന്റ് മാനേജർ ഒഴിവുകളാണ് ഉള്ളത്.
60 ശതമാനം മാർക്കോടെ ബിരുദവും എംബിഎ അടക്കമുള്ള യോഗ്യതയുമുള്ളവർക്ക് മുൻഗണനയുണ്ട്. 18-നും 28-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സൊസൈറ്റി വിഭാഗത്തിൽ 50 ഒഴിവുകളാണ് ഉള്ളത്. ഈ വിഭാഗത്തിൽ 18-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.