വിശാലും എസ് ജെ സൂര്യയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് മാർക്ക് ആൻണി. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനായിരുന്നു ആദിക് രവിചന്ദ്രൻ. ഇപ്പോഴിതാ ആദിക് രവിചന്ദ്രൻ വിവാഹിതനാകുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. തെന്നിന്ത്യൻ പ്രിയതാരം പ്രഭുവിന്റെ മകൾ ഐശ്വര്യയാണ് ആദിക് രവിചന്ദ്രന്റെ വധു.
ഇരുവരും നീണ്ടനാളായി പ്രണയത്തിലായിരുന്നു. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ ആദികും ഐശ്വര്യയും വിവാഹിതാരാകാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ഡിസംബറിലായിരിക്കും ഇരുവരുടെയും വിവാഹം നടക്കുക. എന്നാൽ ഇരു കുടുംബങ്ങളും വിവാഹ ഒരുക്കളെക്കുറിച്ച് ഒരു തരത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണവും നൽകിയിട്ടില്ല.