എഐ ചാറ്റ് ബോട്ട് അവതരിപ്പിച്ച് ഇൻഡിഗോ എയർലൈൻസ്. ജോലി ഭാരം കുറയ്‌ക്കുന്നതിനും സേവനദാതാക്കളുടെ എളുപ്പമാക്കുന്നതിനും വേണ്ടിയാണ് ഇൻഡിഗോയുടെ പുതിയ നീക്കം. ആളുകൾക്ക് മാതൃഭാഷയിൽ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഇതു വഴി സാധിക്കും. 6Eskai എന്ന് പേരിട്ടിരിക്കുന്ന ഈ ചാറ്റ് ബോട്ടിൽ ചാറ്റ് ജിപിടി-4 സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
6Eskai വികസിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റുമായി ഇൻഡിഗോയുടെ ഡിജിറ്റൽ ടീം കൈകോർത്തിരുന്നു. 10 വ്യത്യസ്ത ഭാഷകളാണ് ഇതിൽ ലഭിക്കുക. ചാറ്റ് ബോട്ടിന്റെ സോഫ്റ്റ് ലോഞ്ചിന്റെ ആദ്യ ഫലങ്ങൾ സൂചിപ്പിക്കുന്നത് സേവനദാതാക്കളുടെ ജോലിഭാരത്തിൽ 75 ശതമാനം കുറവുണ്ടായി എന്നാണ്. ബോട്ടിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയുമാണ് ഇതിലൂടെ കാണിക്കുന്നത്.
എഐ ബോട്ടിന് 1.7 ട്രില്യൺ പാരാമീറ്ററുകൾ ഉണ്ട്, ഇത് സാധാരണയായി ചോദിക്കുന്ന വൈവിധ്യമാർന്ന ചോദ്യങ്ങൾക്ക് എളുപ്പത്തിൽ ഉത്തരം നൽകാൻ അനുവദിക്കും. വിവിധ ഭാഷകളിൽ യാത്രക്കാർക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയാം. ആദ്യം മുതൽ അവസാനം വരെ തടസ്സമില്ലാത്ത ഇതിൽ സേവനം ലഭ്യമാകും. നിലവിൽ പല എയർലൈനുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് സേവനങ്ങൾ നടത്തുന്നുണ്ട്.















