കണ്ണൂർ: പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പെരിങ്ങത്തൂർ സ്വദേശി സുനീഷിന്റെ നിർമ്മാണത്തിലിരിക്കുന്ന കിണറ്റിലാണ് പുലി വീണത്. ശബ്ദം കേട്ട് അയൽവാസികൾ കിണറിൽ നോക്കിയപ്പോഴാണ് പുലി വെള്ളത്തിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് വനവകുപ്പിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
സമീപ പ്രദേശത്തൊന്നും വനമില്ലെന്നും കുറച്ചകലെയുള്ള കനകമലയിൽ നിന്നും പുലി ഇറങ്ങി വന്നതാകാനാണ് സാധ്യതയെന്നും വനംവകുപ്പ് പറഞ്ഞു. പുലിയെ മയക്കുമരുന്ന് വെടിവച്ച് പുറത്തെടുക്കാനാണ് വനംവകുപ്പിന്റെ നീക്കം. രക്ഷാപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.