തിരുവനന്തപുരം: ശിക്ഷാവിധി പറയാനിരിക്കെ കൊലക്കേസ് പ്രതി മുങ്ങി. വഞ്ചിയൂർ കോടതിയിൽ ഇന്ന് വിധി പറയാനിരിക്കെയായിരുന്നു പ്രതിയായ മംഗലപുരം സ്വദേശി ബിജു മുങ്ങിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
പോലീസ് പിടിയിലാകുന്ന സമയത്ത് മദ്യപിച്ച് ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഇയാൾ. ശിക്ഷ വിധിക്കും മുൻപ് ഒരിക്കൽ കൂടി മദ്യപിച്ചതാണ് എന്നായിരുന്നു ഇയാളുടെ വാദം. പ്രതിയെ നാളെ പോലീസ് കോടതിയിൽ ഹാജരാക്കും.