സിബിഐ, ട്രായ് ഉദ്യോഗസ്ഥരുടെ പേരിൽ തട്ടിപ്പ്; ഇൻഫോസിസ് ജീവനക്കാരന് നഷ്ടമായത് 3.7 കോടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിബിഐ, ട്രായ് ഉദ്യോഗസ്ഥരുടെ പേരിൽ തട്ടിപ്പ്; ഇൻഫോസിസ് ജീവനക്കാരന് നഷ്ടമായത് 3.7 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 07:39 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: സൈബർ തട്ടിപ്പിൽ അകപ്പെട്ട് ബെംഗളൂരൂവിൽ ഇൻഫോസിസ് ജീവനക്കാരന് നഷ്ടമായത് 3.7 കോടി രൂപ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസിറ്റിഗേഷൻ (സിബിഐ), മുംബൈ പോലീസ് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

നവംബർ 21 നാണ് തട്ടിപ്പ് നടത്തിയവർ ആദ്യം ഇൻഫോസിസ് ജീവനക്കാരനെ വിളിക്കുന്നത്. മുംബൈ വക്കോല പോലീസ് സ്‌റ്റേഷനിൽ തനിക്കെതിരെ ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് വിളിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസും ഫയൽ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. തന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്നും 3.7 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസഫർ ചെയ്യാനും അവർ നിർദ്ദേശിച്ചു.

ട്രായ് ജീവനക്കാരനെന്ന് പറഞ്ഞ് വിളിച്ച വ്യക്തി പരാതിക്കാരന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡ് വഴി നിയമവിരുദ്ധമായ പരസ്യങ്ങൾ പോസ്റ്റ് ചെയ്യാറുണ്ടെന്നും പറഞ്ഞു. എന്നാൽ ആ ഫോൺ നമ്പർ തന്റേത് അല്ലെന്ന് അറിയിച്ചപ്പോൾ തന്റെ ആധാർകാർഡ് ഉപയോഗിച്ച് വാങ്ങിയതാണെന്ന് അറിയിച്ചു. പിന്നീട് മുബൈ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് മറ്റൊരാൾ വിളിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് അവരെയും സിബിഐയെയും സന്ദർശിക്കണമെന്നും ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. വീഡിയോ കോളിലൂടെ പോലീസ് സ്‌റ്റേഷന്റെ സജ്ജീകരണവും ഉദ്യോഗസ്ഥരുടെ ഐഡി കാർഡും കാണിച്ചു. അറസ്റ്റ് ഒഴിവാക്കുന്നതിനായി പണം ആവശ്യപ്പെട്ട തട്ടിപ്പ് സംഘത്തിന് പല അക്കൗണ്ടുകളിലേക്ക് ആയിട്ടാണ് പരാതിക്കാരൻ തുക അയച്ച് നൽകിയത്.

എന്നാൽ താൻ തട്ടിപ്പിന് ഇരയായി എന്ന് മനസിലായതോടെ നവംബർ 25-ന് ഇയാൾ പോലീസിൽ പരാതി നൽകി. സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട് , ഐപിസി സെക്ഷൻ 419, 420 എന്നിവ പ്രകാരമാണ് കേസെടുത്തത്. മൂന്ന് കോടിയിലധികം രൂപ നഷ്ടപ്പെട്ടതിനാൽ കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് (സിഐഡി) കൈമാറുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തട്ടിപ്പുകാരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്ക് അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

Tags: Cyber CrimeINFOSYSBengluru
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies