തെന്നിന്ത്യയിലെ മികച്ച താരങ്ങളിലൊരാളാണ് നയൻതാര. ദിവസങ്ങൾക്ക് മുൻപാണ് താരം തന്റെ ജന്മദിനം ആഘോഷിച്ചത്. മക്കൾക്കും ഭർത്താവ് വിഘ്നേശ് ശിവനുമൊപ്പമായിരുന്നു താരത്തിന്റെ ജന്മദിനാഘോഷം വൈകിയാണെങ്കിലും വിഘ്‌നേഷ് ശിവൻ സമ്മാനിച്ച പിറന്നാൾ സമ്മാനത്തിന്റെ ചിത്രം പുറത്തി വിട്ടിരിക്കുകയാണ് താരം.
ആഡംബര കാറുകളിൽ ഒന്നായ മെഴ്‌സിഡസ് മേബാക്കാണ് വിഘ്‌നേഷ് സമ്മാനിച്ചിരിക്കുന്നത്. ‘വീട്ടിലേക്ക് സ്വാഗതം സുന്ദരി’ എന്ന ക്യാപ്ഷനോടെ നയൻതാര തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
‘എന്റെ പ്രിയ ഭർത്താവേ, ഏറ്റവും മധുരമുള്ള ജന്മദിന സമ്മാനത്തിന് നന്ദി ലവ് യു’ എന്നും താരം ചിത്രത്തിന് താഴെ നൽകിയിട്ടുണ്ട്.
View this post on Instagram















