ഉത്തരകാശി: സിൽക്യാര ദുരന്തത്തിന് പിന്നാലെ ഉത്തരകാശിയിലെ ബാബ ബൗഖ് നാഗിന്റെ ക്ഷേത്രം സന്ദർശിച്ച് അന്താരാഷ്‌ട്ര ടണൽ വിദഗ്ധൻ അർനോൾഡ് ഡിക്സ് എസ്ഡിആർഎഫ് പ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ക്ഷേത്രം സന്ദർശിച്ചത്. ദൗത്യം ഒരു അത്ഭുതത്തിനാണ് സാക്ഷ്യം വഹിച്ചതെന്നും രക്ഷാപ്രവർത്തനം നടക്കുമ്പോൾ ക്ഷേത്രത്തിൽ നന്ദി അറിയിച്ച് പ്രാർത്ഥിക്കുമെന്ന് പറഞ്ഞിരുന്നു. അതിനാലാണ് ക്ഷേത്രത്തിൽ എത്തി പ്രാർത്ഥനകൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ദൗത്യത്തിൽ വിജയം ലഭിച്ചതിന് പിന്നിൽ ബാബ ബൗഖ് നാഗാണെന്നും 41 തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിൽ ദേവതയോട് പ്രാർത്ഥിക്കാൻ എത്തിയതാണ് അദ്ദേഹം. ദൗത്യം വിജയിച്ചതിന് ശേഷം ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കുമെന്ന് അർണോൾഡ് അറിയിച്ചിരുന്നു.
#WATCH | Uttarakhand | International tunnel expert Arnold Dix visited Baba Baukh Nag’s temple in Uttarkashi with SDRF workers and appreciated them for their role in rescuing the 41 workers from the Silkyara tunnel. pic.twitter.com/aFqvE5hu3r
— ANI (@ANI) November 29, 2023