ജറുസലേം: ഇസ്രായേലിൽ കിഴക്കൻ ജറുസലേമിൽ നടന്ന വെടിവയ്പ്പിൽ ഏഴ് പേർക്ക് പരിക്കേറ്റു. രണ്ട് ഭീകരർ കൊല്ലപ്പെട്ടു. അഞ്ച് പേരെ ഗുരുതരമായ പരിക്കുകളോടെയും രണ്ട് പേരെ നിസ്സാരമായ പരിക്കുകളോടെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജറുസലേമിലേക്കുള്ള പ്രവേശന കവാടത്തിനടുത്തുള്ള വെയ്സ്മാൻ റോഡിലെ ബസ് സ്റ്റോപ്പിലാണ് ഇസ്രായേൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. തോക്കുധാരികളായെത്തിയവർ പാലസ്തീനിൽ നിന്നുള്ളവരാണെന്നാണ് സൂചന.
‘അല്പം മുമ്പ്, ജറുസലേമിലേക്കുള്ള പ്രവേശന പാതയിൽ (സെൻട്രൽ സ്റ്റേഷനിൽ) വെടിവയ്പ്പിനെക്കുറിച്ച് ഒരു റിപ്പോർട്ട് ലഭിച്ചു. വെടിവയ്പ്പിൽ ഉൾപ്പെട്ട രണ്ട് പ്രതികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. പാലീസ് സേനയെ മേഖലയിൽ വിന്യസിച്ചു.- എന്ന് ഇസ്രായേൽ പോലീസ് എക്സിൽ കുറിച്ചു.















