സുകൃതം,പുണ്യദർശനം: ശബരീശ സന്നിധിയിൽ ദർശനം നടത്തി കേന്ദ്രമന്ത്രി വി മുരളീധരൻ

Published by
Janam Web Desk

ശബരിമല: ശബരീശ സന്നിധിയിൽ ദർശനം നടത്തി കേന്ദ്രമന്ത്രി വി മുരളീധരൻ. രാവിലെ 6:50 നാണ് അദ്ദേഹം ദർശനത്തിന് എത്തിയത്. തിരുവനന്തപുരം ഉള്ളൂരിലെ വസതിയിൽ നിന്ന് കെട്ടുനിറച്ചാണ് ശബരീ സന്നിധിയിലേക്ക് അദ്ദേഹം യാത്ര തിരിച്ചത്.

ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടിയാണ് വി.മുരളീധരൻ അയ്യപ്പ ദർശനം നടത്തിയത്. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരേയും, ശബരിമല മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയേയും കണ്ടതിനു ശേഷമാണ് അദ്ദേഹം മലയിറങ്ങിയത്.

Share
Leave a Comment