ശ്രീനഗർ: ജമ്മു കശ്മീരിലെ ആറ് ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ജമ്മു കശ്മീർ ബാങ്കുമായി ബന്ധപ്പെട്ട 250 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി പരിശോധന നടത്തിയത്.
റിവർ ഝലം കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി എന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്. രജിസ്റ്റർ ചെയ്യാത്ത സഹകരണ സ്ഥാപനമാണെന്ന് കണ്ടെത്തിയതോടെയാണ്
ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ( പിഎംഎൽഎ) സെക്ഷൻ 17 പ്രകാരമായിരുന്നു റെയ്ഡ്.
ആർബി എജ്യുക്കേഷണൽ ട്രസ്റ്റിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. അന്ന് എട്ട് ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.















