കൊച്ചി: കരുവന്നൂർ ബാങ്കിലെ കള്ളപ്പണ കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എം.എം വർഗീസ് വീണ്ടും ഇഡിക്ക് മുന്നിൽ. രണ്ടാം തവണയും ചോദ്യം ചെയ്യലിന് ഹാജരായി.ബെനാമി ലോൺ അനുവദിക്കാൻ സിപിഎം കമ്മിറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യം ചെയ്യൽ.
കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളം ഇഡി വർഗീസിനെ ചോദ്യം ചെയ്തിരുന്നു.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ഭരണ സമിതി അംഗങ്ങള്‍ക്കെതിരെ ജില്ലാ സെക്രട്ടറിയായിരിക്കെ വര്‍ഗീസ് നടപടിയെടുത്തിരുന്നു. ബാങ്കിൽ നിന്നും ബിനാമി വായ്പകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെ പാർലമെന്‍ററി കമ്മിറ്റിയുടെ പങ്ക് സംബന്ധിച്ച വിവരങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് ഇഡി ശേഖരിച്ചത്.
കരുവന്നൂർ തട്ടിപ്പിൽ ആദ്യം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിപിഎം അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഇതിലെ കണ്ടെത്തലുകളും നടപടികളും ഇഡി ചോദിച്ചറിഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇഡി വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.















