തെന്നിന്ത്യൻ സൂപ്പർതാരം വിജയ് സേതുപതി നായകനാകുന്ന 51-മത് സിനിമയുടെ ചിത്രീകരണം പൂർത്തിയായി. വിജയ് സേതുപതി ഏറെ പ്രതീക്ഷ നൽകിയിരിക്കുന്ന സിനിമയാണ് വിജെഎസ് 51 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. സിനിമയുടെ ചിത്രീകരണം പൂർണമായും മലേഷ്യയിലാണ് നടന്നത്.
View this post on Instagram
സിനിമയുടെ പാക്കപ്പിന് ശേഷമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചു. മലേഷ്യയിലെ ബട്ടു കേവ്‌സ് മുരുകൻ ക്ഷേത്രത്തിന്റെ മുന്നിൽ വെച്ചാണ് ചിത്രം പകർത്തിയിരിക്കുന്നത്. ‘വളരെ സാഹസികമായ ഒരു യാത്ര ഇവിടെ പൂർത്തിയായിരിക്കുന്നു’ എന്നായിരുന്നു ചിത്രങ്ങൾ പങ്കുവെച്ച് സേതുപതി കുറിച്ചത്.
സപ്ത സാഗര ദാച്ചേ എല്ലോ എന്ന ചിത്രത്തിന് ശേഷം നടി രുക്മിണി വസന്ത് നായികയായി എത്തുന്ന ചിത്രമാണ് വിജെഎസ് 51. രുക്മിണിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്.
2018 ൽ പുറത്തിറങ്ങിയ ഒരു നല്ല നാൾ പാത്തു സൊൾട്രേൻ എന്ന ചിത്രത്തിന്റെ സംവിധായകൻ അറുമുഖ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയുടെ പ്രൊഡക്ഷൻ ഹൗസായ 7ഇ എന്റർടൈൻമെന്റ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്.