നർമ്മം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച സുബ്ബലക്ഷ്മിയമ്മ കഴിഞ്ഞ ദിവസം രാത്രിയാണ് അന്തരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരത്തിന്റെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു. സുബ്ബലക്ഷ്മിയമ്മയുടെ വിയോഗത്തിന് പിന്നാലെ നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ആദാരഞ്ജലികൾ അർപ്പിച്ചത്. മകളും നടിയുമായ താര കല്യാണും ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. അമ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഏറെ വേദനാജനകമായ വരികളായിരുന്നു താരം എഴുതിയത്.

തന്നെ ചേര്‍ത്ത് പിടിച്ച് അമ്മ ചുംബിയ്‌ക്കുന്ന ചിത്രമാണ് താര കല്യൺ പങ്കുവച്ചത്. ‘ഈ വേര്‍പാടോടെ ഞാന്‍ അനാഥയായി’ എന്നായിരുന്നു താര കുറിച്ചത്. സുബ്ബലക്ഷ്മിയമ്മയ്‌ക്ക് പ്രണാമമര്‍പ്പിച്ചും താരകല്യാണിനെ ആശ്വസിപ്പിച്ചും നിരവധിപേർ കമന്റുകൾ പങ്കുവച്ചിട്ടുണ്ട്.

അമ്മയെ അമ്മക്കിളി എന്നായിരുന്നു താര കല്യാൺ വിളിച്ചിരുന്നത്. ഷൂട്ടിംഗ് തിരക്കുകളുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു സുബ്ബലക്ഷ്മിയമ്മ താമസിച്ചിരുന്നത്. തന്റെ അടുത്ത് വരുമ്പോഴുള്ള വിശേഷങ്ങള്‍ എല്ലാം താര കല്യാണ്‍ യൂട്യൂബിലൂടെ ആരാധകരെ അറിയിക്കാറുണ്ടായിരുന്നു.

സുബ്ബലക്ഷ്മിയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. ഭര്‍ത്താവ് രാജറാം 2017 ല്‍ ആയിരുന്നു മരിച്ചത്. ഭര്‍ത്താവിന്റെ മരണ ശേഷം തീര്‍ത്തും ഒറ്റയ്‌ക്കുള്ള ജീവിതത്തെക്കുറിച്ച് പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിലൂടെ താര കല്യാൺ പറയാറുണ്ട്.















