തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി സർവ്വീസിനെത്തിയ രണ്ട് ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് എംവിഡി. സ്കൂൾ കുട്ടികളുമായി വിനോദയാത്രയ്ക്ക് പോകാനായിരുന്നു ബസുടമ വ്യാജരേഖ നിർമ്മിച്ചത്. കാവശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബസുകളാണ് എംവിഡി പിടിച്ചെടുത്തത്.
യാത്രക്കായി മോട്ടോർ വാഹന വകുപ്പ് നൽകേണ്ട സമ്മത പത്രം ബസ് ഉടമ വ്യാജമായി നിർമ്മിക്കുകയായിരുന്നു. സംഭവത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ നേരിട്ട് പരിശോധനയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു. വ്യാജ രേഖകൾ സമർപ്പിച്ചതിനും അനുമതിയില്ലാതെ സർവീസ് നടത്താൻ ശ്രമിച്ചതിനുമായി 6250- രൂപ ബസുടമയിൽ നിന്ന് പിഴ ഈടാക്കി.