ഹിറ്റ് ചിത്രമായ മാർക്ക് ആന്റണിക്ക് ശേഷം വിശാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് രത്നം. 2007 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം താമര ഭരണിയ്‌ക്ക് ശേഷം സംവിധായകൻ ഹരിയും വിശാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് രത്നം. ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു. സിനിമയുടെ ആദ്യ ഷോട്ട് ഉൾപ്പെടുത്തിയാണ് പ്രമോ വീഡിയോ പുറത്തുവിട്ടത്. പൂർണമായും ഇതൊരു ഹരി ചിത്രമായിരിക്കുമെന്നും സംവിധായകന്റെ പതിവ് ചേരുവകൾ എല്ലാ ചിത്രത്തിൽ പ്രതീക്ഷിക്കാം എന്ന് വീഡിയോ ഉറപ്പ് തരുന്നു.
ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ പ്രിയ ഭവാനി ശങ്കറാണ് നായികയായി എത്തുന്നത്. കൂടാതെ സമുദ്രക്കനി, ഗൗതം മേനോൻ, യോഗി ബാബു എന്നിവരും സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദേവിശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം എം. സുകുമാർ. സ്റ്റണ്ട് കനൽകണ്ണൻ, പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരയ്യൻ, വിക്കി.