കണ്ണൂർ: പോക്സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ. റിമാഡിലുള്ള ആറളം സ്വദേശി കുഞ്ഞിരാമൻ (48) ആണ് തലശ്ശേരി സ്പെഷ്യൽ സബ് ജയിലിൽ തൂങ്ങിമരിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെ ജയിൽ വാർഡൻ ആണ് സെല്ലിൽ തൂങ്ങി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്.
2023 മെയ് 5 നാണ് കുഞ്ഞിരാമനെ പോക്സോ കേസിൽ തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജൻകിഷ് നാരായണൻ ജഡം ഇൻക്വസ്റ്റ് നടത്തി. തലശ്ശേരി പോലീസ് ആണ് മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരത്തേക്ക് മാറ്റിയത്















