താര ദമ്പതികളുടെ മകൻ എന്നതിലുപരി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവനടനാണ് കാളിദാസ് ജയറാം. താരപുത്രന്റെ ബാല്യകാല സിനിമകൾക്ക് ഇന്നും ആരാധകരേറെയാണ്. കൊച്ചുകൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം എന്നീ സിനിമകളിലെ പ്രകടനങ്ങളിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടാൻ കാളിദാസിന് കഴിഞ്ഞു.
മിമിക്രിയിൽ തത്പരനായ അച്ഛൻ ജയറാം, സംവിധായകൻ മണിരത്നത്തെ ഒരിക്കൽ അനുകരിച്ചതിനെക്കുറിച്ച് കാളിദാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
അച്ഛന്റെ ആ പെർഫോർമൻസ് വളരെ നന്നായിരുന്നു. സ്റ്റേജിൽ അവതരിപ്പിച്ചത് പോലെ അച്ഛന് വീട്ടിലും അവതരിപ്പിച്ചിരുന്നു. ഇത് സ്റ്റേജിൽ ചെയ്താൽ വലിയ ഹിറ്റാകുമെന്ന് ഞാൻ അന്ന് പറഞ്ഞായിരുന്നു. സുധാ മേഡം സംവിധാനം ചെയ്ത പുത്തം പുതുക്കാലൈ എന്ന ചിത്രത്തിൽ ഞാൻ അച്ഛന്റെയൊപ്പം അഭിനയിച്ചിട്ടുണ്ട്.
ആ ചിത്രത്തിലെ ഒരു രംഗത്തിൽ അച്ഛന് ഒരു കോൾ വരുമ്പോൾ ഫോൺ എടുത്ത് യോഗയിലാണെന്ന് പറയണം. ഒരു പ്രത്യേക രീതിയിലാണ് അത് പറയേണ്ടത്. ആ സമയത്ത് അച്ഛൻ മണിരത്നം സാറിനെ പോലെയാണ് സംസാരിക്കുന്നത്. സീൻ എടുക്കുന്നതിന് മുമ്പ് അച്ഛൻ സുധാ മേമിനോട് പറഞ്ഞിരുന്നു ആ രംഗം മണിരത്നം സാറിനെ പോലെ ചെയ്യുമെന്ന്. ഇപ്പോഴും ആ സീൻ കാണുമ്പോൾ നമ്മുക്കത് മനസിലാകുമെന്നും കാളിദാസ് പറഞ്ഞു.