മൃഗങ്ങളിൽ ഏറ്റവും ഭയപ്പെടേണ്ട മൃഗമെന്നാണ് കഴുതപ്പുലികൾ (Hyena) അറിയപ്പെടുന്നത്. പേര് കേൾക്കുമ്പോൾ വലിയ ഭയം തോന്നില്ലെങ്കിലും അവയെക്കുറിച്ച് കൂടുതൽ അറിഞ്ഞാൽ ഞെട്ടി പോകും. രൂപം പോലെ തന്നെ വികൃതവും അക്രമ സ്വഭാവം കൂടുതലുള്ള മൃഗമാണ് ഇത്. ജീവനോടെ ഇരയെ ഭക്ഷിക്കുക, മറ്റുള്ളവരുടെ ഭക്ഷണം സംഘം ചേർന്ന് തട്ടിയെടുക്കുക തട്ടിയെടുക്കുക എന്നിവയെല്ലാം ഇവയുടെ സവിശേഷതകളായാണ് പറയപ്പെടുന്നത്.
ഏത് എല്ലും ഭക്ഷിക്കാനുള്ള കഴിവ്, അതിനെ ദഹിപ്പിക്കാൻ കാഠിന്യമുള്ള ഉദരത്തിലെ ആസിഡ് എന്നിവയും ഇവയുടെ പ്രത്യേകതയാണ്. ഭക്ഷണ ലഭ്യത കുറവുള്ള സമയത്ത് മറ്റു ജീവികൾ ഉപേക്ഷിച്ചു പോയ അവശിഷ്ടങ്ങളും ഇവ ഭക്ഷിക്കാറുണ്ട്. കൂട്ടമായി ഇരയെ പിടിക്കുന്ന ഇവ പലപ്പോഴും ജീവനോടെ തന്നെ തന്റെ ഇരയെ കാർന്ന് തിന്നുന്നതാണ് പതിവ്. ഒറ്റക്കാണെങ്കിൽ ഏറ്റവും ഭീരുക്കളും കൂട്ടമാണെങ്കിൽ ഏറ്റവും അപകടകാരികളുമാണവ.
മറ്റ് മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി സ്വന്തം വർഗത്തിനെ ഭക്ഷിക്കാനും ഇവ മടി കാണിക്കാറില്ല. ചില കുഞ്ഞ് കഴുതപ്പുലികൾ പാൽ വലിച്ചുകുടിച്ച് തള്ളകളെ കൊല്ലാറുണ്ടെന്നും പഠനങ്ങളിൽ പറയുന്നുണ്ട്. വേട്ടയാടാനുള്ള സ്ഥിതി അല്പം മോശമാകുമ്പോൾ ഇവ വേട്ടക്കായി ചെന്നായ്‌ക്കളുമായി കൂട്ടുകൂടാറുണ്ട്. ശേഷം അവസരത്തിനൊത്ത് അവയെയും വകവരുത്താറുണ്ട്.
ജന്തുവർഗ്ഗത്തിലെ അവസരവാദികളെന്ന് അറിയപ്പെടുന്ന ഇവ ആഫ്രിക്കയിലാണ് കൂടുതലും കാണപ്പെടുന്നത്. ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലും കഴുതപ്പുലികളെ കാണാറുണ്ട്. കാണാൻ പട്ടിയെപ്പോലെ ഇരിക്കുമെങ്കിലും അവർ പ്രത്യേക/ തനതായ വർഗ്ഗത്തിൽ പെട്ടവയാണ്.